ആഗോളതലത്തിൽ കോവിഡ് രോഗികൾ രണ്ട് കോടി കഴിഞ്ഞു
ലോകത്ത് മൊത്തം കോവിഡ് രോഗികളുടെ എണ്ണം 21,824,807 ആയി; മരണം 773,032 കടന്നു
ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞതായി കണക്കുകള്‍. 21,824,807 കൊവിഡ് ബാധിതരാണ് ലോകത്താകമാനം ആകെയുള്ളത്.
773,032 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെയും മരിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിത മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. 58 എട്ടായിരത്തില്‍ അധികം പേര്‍ക്കാണ് ദിവസേനെ വൈറസ് ബാധിക്കുന്നതെന്ന് വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ 35 അയ്യായിരത്തില്‍ അധികം പേര്‍ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്.
ദിവസെനേയുള്ള കൊവിഡ് മരണം ഇന്ത്യയില്‍ ആയിരിത്തോട് അടുക്കുന്നു. ബ്രസീലും, മെക്‌സിക്കോയുമാണ് അഞ്ചൂറിന് മുകളില്‍ ഓരോ ദിവസവും കൊവിഡ് മരണം റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങള്‍.