KSDLIVENEWS

Real news for everyone

499 രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്യൂ, ഇ​ല​ക്ട്രി​ക്​ സ്കൂ​ട്ട​ർ ഉ​ട​ൻ വീ​ട്ടി​ലെ​ത്തും’ ബുക്കിങ്ങി​െൻറ പേരിൽ തട്ടിപ്പ്

SHARE THIS ON

തൃ​ശൂ​ർ: ഓ​ൺ​ലൈ​നാ​യി 499 രൂ​പ അ​ട​ച്ച് ബു​ക്ക് ചെ​യ്യൂ, ഇ​ല​ക്ട്രി​ക്​ സ്കൂ​ട്ട​ർ ഉ​ട​ൻ വീ​ട്ടി​ലെ​ത്തും… പ​ര​സ്യം ക​ണ്ട് പ​ണം അ​ട​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക്​​ നി​രാ​ശ മാ​ത്ര​മാ​കും ബാ​ക്കി​യാ​വു​ക. ഇ​ത്ത​രം പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്​ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സമൂഹമാധ്യമങ്ങളിലും ഓട്ടോമൊബൈൽ പ്രസിദ്ധീകരണങ്ങളിലും വൻ പ്രചാരണം നേടിയ ഓഫർ കണ്ട് നിരവധി പേരാണ് 499 രൂപ അടച്ച് ഇലക്ട്രിക് സ്കൂട്ടറിനായി കാത്തിരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് സ്കൂട്ടർ ബുക്ക് ചെയ്ത നിരവധി പേരുടെ മൊബൈൽ ഫോണുകളിലേക്ക് സ്കൂട്ടർ കമ്പനിയിൽ നിന്നെന്ന വ്യാജേന വാട്സ്ആപ് സന്ദേശം വന്നിരുന്നു. ബുക്ക് ചെയ്ത സ്കൂട്ടറിെൻറ മുഴുവൻ തുകയും അടച്ചാൽ വീട്ടിലേക്ക് വാഹനമെത്തുമെന്നായിരുന്നു സന്ദേശത്തിെൻറ ഉള്ളടക്കം. ഇതിനോട് പ്രതികരിക്കുന്നവരെ കമ്പനി പ്രതിനിധികളെന്ന നിലയിൽ ടെലിഫോണിൽ വിളിച്ച് സംസാരിക്കും. തുടർന്ന് അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിൽ സ്കൂട്ടറിെൻറ വില നിക്ഷേപിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

തൃശൂരിലെ സ്കൂട്ടർ ബുക്ക് ചെയ്ത യുവാവിനോട് ഹിന്ദിയിലാണ് സംസാരിച്ചത്. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ രണ്ട് മൂന്ന് ദിവസത്തിനകം സ്കൂട്ടർ വീട്ടിൽ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് അക്കൗണ്ട് ഉറപ്പു വരുത്താൻ യുവാവ് തൃശൂരിലെ ബാങ്ക് ശാഖയിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്. രാജസ്ഥാൻ സ്വദേശിയായ സൈബർ കുറ്റവാളിയുടേതായിരുന്നു അക്കൗണ്ട്.

ജാ​ഗ്ര​ത വേണം –ക​മീ​ഷ​ണ​ർ

സൈ​ബ​ർ ക്രി​മി​ന​ലു​ക​ളു​ടെ ത​ട്ടി​പ്പു​ക​ളി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​നാ​വ​ശ്യ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​മ്പോ​ൾ സൂ​ക്ഷി​ക്ക​ണം. അ​പ​രി​ചി​ത​ർ ന​ൽ​കു​ന്ന എ​സ്.​എം.​എ​സ്, വാ​ട്സ്ആ​പ്​ സ​ന്ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​നാ​വ​ശ്യ ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ക​യോ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത മൊ​ബൈ​ൽ ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യോ അ​രു​ത്. യ​ഥാ​ർ​ഥ വെ​ബ്സൈ​റ്റു​ക​ളെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ത​ട്ടി​പ്പു​കാ​ർ നി​ർ​മി​ച്ച സൈ​റ്റു​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!