KSDLIVENEWS

Real news for everyone

സ്റ്റോപ്പുകളിൽ കൂടുതൽ സമയം കാത്തിരിക്കേണ്ട; ബസുകളുടെ തത്സമയ ട്രാക്കിങ്ങുമായി ചലോ ആപ്

SHARE THIS ON

കാസർകോട് ∙ യാത്രക്കാർക്ക് ഇനി ബസിനായി സ്റ്റോപ്പുകളിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടതില്ല. നഗരത്തിലെ ബസ് ഉപയോക്താക്കൾക്കായി ചലോ ആപ്പിൽ ബസുകളുടെ തത്സമയ ട്രാക്കിങ് തുടങ്ങി. ആദ്യ ഘട്ടത്തിൽ ലൈവ് ട്രാക്കിങ് ഉൾപ്പെടെ ഉണ്ടാകും. സർവീസ് ആരംഭിക്കുന്ന 120 ബസുകളിൽ 10 എണ്ണത്തിന്റെ ട്രാക്കിങ് ആദ്യ ഘട്ടത്തിൽ ഉണ്ടാകും. തുടർന്ന് ബാക്കിയുള്ള എല്ലാ ബസുകളിലേക്കും വ്യാപിപ്പിക്കും.

ഗതാഗത വകുപ്പുമായും ബസ് ഓപ്പറേറ്റർമാരുമായും സഹകരിച്ചാണ് ഈ സാങ്കേതിക വിദ്യ നടപ്പാക്കുന്നത്. നല്ല രീതിയിലുള്ള ബസ് യാത്രയും അതുവഴി ബസ് യാത്രക്കാരുടെ എണ്ണം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 2021 ഡിസംബറിൽ ആരംഭിച്ച ചലോ ആപ്പ് സാങ്കേതികവിദ്യ 120 ബസുകളിൽ വിജയകരമായി കാസർകോട്ട് നടപ്പാക്കി. ബസ് യാത്രക്കാർക്ക് ടിക്കറ്റ് ചാർജ് നൽകാൻ ചലോ ടാപ് ടു പേ കാർഡ് ഉപയോഗിക്കാം. കാർഡ് ഓൺലൈനായി റീചാർജ് ചെയ്യാനും ബാലൻസ് സംഭരിക്കുന്നതിനു ഒരു വാലറ്റായി ഉപയോഗിക്കാനും കഴിയും. ഇതുവഴി വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിര യാത്രക്കാർക്ക് പ്രതിമാസ യാത്രാ പാസ് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!