KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈന്‍ മംഗളൂരു വരെ; മുഖ്യമന്ത്രി നാളെ കര്‍ണാടകയിലേക്ക്

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നത് ഉള്‍പ്പടെ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സില്‍വര്‍ ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേരളവും കര്‍ണാടകയും തമ്മില്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിരുന്നു. കൂടാതെ, തലശ്ശേരി – മൈസൂരു, നിലമ്ബൂര്‍ – നഞ്ചന്‍കോട് പാതകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നിര്‍ദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം. സില്‍വര്‍ ലൈനിന്റെ സാങ്കേതിക വിവരങ്ങള്‍ കര്‍ണാടക ചോദിച്ചിട്ടുണ്ട്. ബെംഗളൂരുവിലല്‍ ഈ മാസം അവസാനം നടക്കുന്ന ചര്‍ച്ചക്ക് മുന്‍പ് അവ കൈമാറണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!