KSDLIVENEWS

Real news for everyone

സന്ദർശക, വിദ്യാർഥി വീസ നിരക്കുകൾ ഉയർത്തി യുകെ; അടുത്തമാസം പ്രാബല്യത്തിലാകും

SHARE THIS ON

ലണ്ടൻ: സന്ദർശക, വിദ്യാർഥി വീസ നിരക്കുകൾ ഉയർത്തി യുകെ. വിദ്യാർഥി വീസയിൽ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ വിദ്യാർഥി വീസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി.  ആറുമാസത്തിൽ താഴെയുള്ള സന്ദർശന വീസ ഫീസിൽ 15 പൗണ്ട് വർധിപ്പിച്ചു. 115 പൗണ്ട് (11,000ലധികം രൂപ) ആണ് സന്ദർശന വീസയ്‌ക്കുള്ള പുതിയ അപേക്ഷ ഫീസ്.  ഒക്ടോബർ നാലു മുതലാകും പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുക. എമിഗ്രേഷൻ ഫീസിലും ഒക്‌ടോബർ നാലു മുതൽ വർധനവുണ്ടാകും.  പൊതുമേഖലയിലെ ശമ്പളം ഉയർത്തുകയും സേവനങ്ങൾ മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് വീസ നിരക്കുകൾ യുകെ വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.ഫീസ് നിരക്കിൽ വർധനവുണ്ടാകുമെന്ന് ജൂലൈയിൽ പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നു. മറ്റുവിഭാഗങ്ങളിലുള്ള വീസ നിരക്കുകളിലും വിവധ സേവനങ്ങളിലുമെല്ലാം വർധനവുണ്ട്.  വീസ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളേയും പ്രതികൂലമായി ബാധിക്കും. യുകെയില്‍ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറ്റവുമധികം പഠനത്തിനായി എത്തിയിട്ടുള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!