KSDLIVENEWS

Real news for everyone

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം : മരണ നിരക്ക് ഉയരുന്നതിലും ആശങ്ക ; ജാഗ്രത വേണമെന്ന് ആവർത്തിച്ച് ഡി.എം.ഒ.

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് രോഗബാധയെ തുടർന്നുണ്ടാകുന്ന മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് ആവർത്തിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും 60 വയസ്സിനു മുകളിലുള്ളവരാണ്. ഏഴുമാസം പ്രായമുള്ള കുഞ്ഞും ഗർഭിണിയും യുവാക്കളും മരിച്ചവരിൽ പെടുന്നു. 60 വയസ്സിനു മുകളിലുള്ളവരും മറ്റ്‌ ഗുരുതര രോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും വളരെയധികം ശ്രദ്ധ പുലർത്തണം. ഇവരുടെ വീട്ടിലുള്ള മറ്റംഗങ്ങൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി.എം.ഒ. നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!