KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയിലെ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യം-ജില്ലാ ജനകീയ നീതി വേദി.

SHARE THIS ON

കാസർകോട്: ജില്ലയിൽ ഏറ്റവും അധികം മയക്ക് മരുന്ന് കടത്ത് സംഘങ്ങൾക്കു് നേതൃത്വം നൽകുന്നവരുടെ പേര് വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ അവതരിപ്പിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ, ശക്തമായ അന്വേഷണം നടത്തി മയക്ക് മരുന്ന് ക്രിമിനൽ സംഘങ്ങളെ നിലക്ക് നിർത്താൻ പോലീസും നാർക്കോട്ടിക്ക് സെല്ലും അതീവ ജാഗ്രത പുലർത്തണമെന്നും, വളർന്നു വരുന്ന തലമുറയെ മയക്ക് മരുന്നിന് അടിമയാക്കി അരക്ഷിതാവസ്ഥയിലാക്കി ലാഭം കൊയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനായില്ലെങ്കിൽ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണുണ്ടാവുകയെന്നും ജില്ലാ ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി വിലയിരുത്തുകയും മുഖ്യമന്ത്രിക്കും, ഡി.ജി.പി.ക്കും പരാതി അയക്കാൻ തീരുമാനിക്കുകയും ചെയ്തു.

സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, ഹാരീസ് ബന്നു, റിയാസ് സി എച്ച്, ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, ബഷീർ കുന്നരിയത്ത്, താജുദ്ദിൻ പടിഞ്ഞാർ, ബദറുദ്ദിൻ കറന്തക്കാട്, ബഷീർ എം.കെ. പള്ളിക്കര, സിദ്ധീഖ് എം.എം.കെ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!