KSDLIVENEWS

Real news for everyone

ശോച്യാവസ്ഥയിലുള്ള പോലീസ് സ്റ്റേഷനുകൾ ബേക്കൽ മാതൃകയിൽ നവീകരിക്കാൻ ശ്രമിക്കും -ഡി.ശില്പ

SHARE THIS ON

ഉദുമ: ആധുനിക രീതിയിൽ നവീകരിച്ച ബേക്കൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഡി.ശില്പ നിർവഹിച്ചു. ശോച്യാവസ്ഥയിലുള്ള ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളും ബേക്കൽ മാതൃകയിൽ നവീകരിക്കാൻ ശ്രമിക്കുമെന്ന് അവർ പറഞ്ഞു. സ്റ്റേഷനിലെ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത പോലീസുകാരുടെ ജോലിയെ ബാധിക്കും. ഇതുപോലുള്ള സ്റ്റേഷനുകൾ പോലീസുകാർക്ക് ആത്മവീര്യമുണ്ടാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി. വിനോദ് അധ്യക്ഷത വഹിച്ചു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ബേക്കൽ ഇൻസ്പെക്ടർ എ.അനിൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ. പി.അജിത്കുമാർ, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.വി.രാജീവൻ, പോലീസ് അസോസിയേഷൻ സെക്രട്ടറി ഇ.വി.പ്രദീപൻ, അഡീഷണൽ എസ്.ഐ.മാരായ ഇ.അശോകൻ, പി.ജെ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സർക്കാർ നൽകിയ 10 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!