KSDLIVENEWS

Real news for everyone

കോഴിക്കോട് മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം: വീഴ്ച പറ്റിയതായി കോൺഗ്രസ് റിപ്പോർട്ട്

SHARE THIS ON

ആക്രമിച്ച സംഭവം: വീഴ്ച പറ്റിയതായി കോൺഗ്രസ് റിപ്പോർട്ട് സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കസബ പൊലീസ് കേസെടുത്തിരുന്നു Web Desk Updated: 17 Nov 2021 10:11 AM X കോഴിക്കോട് കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ചില പ്രവർത്തകർക്ക് വീഴ്ച പറ്റിയതായി കോൺഗ്രസ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ചിലർ മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയതായും ഉചിത അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. റിപ്പോർട്ട് ഇന്ന് ഡിസിസിക്ക് സമർപ്പിക്കും. സ്വകാര്യ ഹോട്ടലിൽ നടന്ന എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെത്തുകയായിരുന്നു. സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതോടെയാണ് നേതാക്കൾ കയ്യേറ്റവും മർദ്ദനവും നടത്തിയത്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കസബ പൊലീസ് കേസെടുത്തിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികളാണ് കേസിലുള്ളത്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് അന്വേഷണം നടന്നത്. കോൺഗ്രസ് പ്രവർത്തകർ മർദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!