KSDLIVENEWS

Real news for everyone

ന്യൂസ് 18 മാധ്യമ സംഘത്തിന് നേരെ ആക്രമണം; പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് ന്യൂസ് 18 മാധ്യമ സംഘത്തിന് നേരെയുള്ള ആക്രമണത്തില്‍ കെ.യു.ഡബ്ള്യു.ജെ പ്രതിഷേധിച്ചു.

കുറ്റക്കാര്‍ക്കെതിരെ കടുന്ന നടപടിയെടുക്കണമെന്ന് കെ.യു.ഡബ്ള്യു.ജെ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

കോഴിക്കോട് ബാലുശ്ശേരിയിലാണ് ന്യൂസ് 18 വാര്‍ത്താ സംഘത്തിന് നേരെ ക്വാറിമാഫിയയുടെ ആക്രമണം ഉണ്ടായത്. കോഴിക്കോട് ബ്യൂറോയിലെ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് എസ് വിനേഷ് കുമാര്‍, കാമറാമാന്‍ ഷാഫി എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. വട്ടോളി ബസാര്‍ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡില്‍ വച്ച്‌ രാജന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!