അല്‍-ശിഫ ആശുപത്രി സൈനിക ബാരക്കാക്കി ഇസ്രായേല്‍; ഏഴായിരത്തോളം പേര് മരണ മുനമ്പില്‍

ടെല്‍അവിവ്: ഗസ്സയിലെഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫ ഇസ്രായേല്‍ സൈനിക ബാരക്കായി മാറി. രോഗികള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പേര് മരണ മുനമ്ബിലാണെന്ന് ആശുപത്രി അധികൃതര്‍.
ആക്രമണം കടുപ്പിച്ചതോടെ ഗസ്സയില്‍ ഒരിടത്തും സുരക്ഷിതമല്ലെന്ന് യു.എൻ ഏജൻസികള്‍. ഗസ്സയിലേക്ക് ഉപരോധം ലംഘിച്ച് കൂടുതല്‍ സഹായം എത്തിക്കാൻ അറബ് രാജ്യങ്ങള്‍ തയാറാകുമെന്ന് ജോര്‍ദാന്റെ മുന്നറിയിപ്പ്. യുദ്ധാന്തരം അന്താരാഷ്ട്ര സമാധാന സേനയെ ഗസ്സയില്‍ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നീക്കമാരംഭിച്ചതായും റിപ്പോര്‍ട്ട്.
അല്‍-ശിഫ ആശുപത്രി കൈയടക്കിയ ഇസ്രായേല്‍ സൈന്യം കൊടും ക്രൂരതകള്‍ തുടരുകയാണ്. രോഗികളടക്കമുള്ളവരെപിടികൂടി ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിവിധ പരിശോധനാ വിഭാഗങ്ങള്‍ക്കു പുറമെ മരുന്ന്, മെഡിക്കല്‍ഉപകരണങ്ങള്‍ എന്നിവയുടെ വെയര്‍ഹൗസും സൈന്യം തകര്‍ത്തു. ഉള്‍വശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും നശിപ്പിച്ചു. ഇരുനൂറോളംപേരെയാണ് ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്. ആശുപത്രിയില്‍ നിന്ന് പിടികൂടിയെന്ന നിലക്ക് സൈന്യം പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ അവര്‍
തന്നെ കൊണ്ടുവെച്ചതാകാമെന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസ് പിടിയിലുള്ള ബന്ദികളെ അല്‍ശിഫ ആശുപത്രിയുടെ ഭൂഗര്‍ഭ അറകളിലാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് തെളിഞ്ഞതാണ് സൈനിക നടപടിക്ക് കാരണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു സി.ബി.എസ് ചാനലിനോട്. ബന്ദികളില്‍ ഒരാളുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയെന്ന് ഇസ്രായേല്‍ സൈന്യം. വ്യാജ പ്രചാരണങ്ങളും കള്ളങ്ങളും ഉന്നയിച്ച് കൊടും ക്രൂരതകള്‍ക്ക് ന്യായം ചമക്കുകയാണ് ഇസ്രായേലും അമേരിക്കയമെന്ന് ഹമാസ് സൈനിക വിഭാഗം. ആശുപത്രിയില്‍ നിന്ന് സൈനികരെയും സൈനിക വാഹനങ്ങളെയും പുറന്തള്ളാൻ അന്താരാഷ്ട്ര സമ്മര്‍ദം ഉണ്ടാകണമെന്ന് സംയുക്ത പ്രസ്താവനയില്‍ യു.എൻ ഏജൻസികള്‍. സിവിലിയൻമാര്ക്ക് സുരക്ഷിത പാതയും കേന്ദ്രവും ഒരുക്കുമെന്ന ഇസ്രായേല്‍ വാഗ്ദാനം വിശ്വസിക്കാനാവില്ലെന്നും യു.എൻ ഏജൻസികള്‍.
ചെറുത്തുനില്‍പ്പിന്റെ തീവ്രത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും പിന്നിട്ട 48 മണിക്കൂറുകള്‍ക്കിടെ 36 ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും ഹമാസ്. ഗസ്സയിലേക്ക് ഉപരോധം ലംഘിച്ച് സഹായം എത്തിക്കാൻ അറബ് രാജ്യങ്ങള്‍ക്കിടയില്‍ കൂടിയാലോചന നടക്കുന്നതായി ജോര്‍ദാൻ വിദേശകാര്യ മന്ത്രി. തെക്കൻ ഗസ്സയില്‍ സിവിലിയൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് നിര്‍ദേശിച്ചതായി വൈറ്റ് ഹൗസ്. യുദ്ധാനന്തര ഗസ്സയില്‍ അന്താരാഷ്ട്ര സമാധാന സേനയെ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും നീക്കം ശക്തമാക്കിയെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട്. ജെനിൻ അഭയാര്‍ഥി ക്യാമ്ബിലും ഇന്ന് വെളുപ്പിന് ഇസ്രായേല്‍ സൈന്യം ഇരച്ചുകയറി. നിരവധി പേര് മരണപ്പെട്ടതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

