KSDLIVENEWS

Real news for everyone

നാട്ടുകാരുടെ പ്രതിഷേധം: പൊയിനാച്ചി ടൗണിൽ ആറുവരിപ്പാത നിർമാണം നിർത്തിവെച്ചു

SHARE THIS ON

പൊയിനാച്ചി : ആറുവരി ദേശീയപാതാനിർമാണം പൊയിനാച്ചി ടൗണിൽ വെള്ളിയാഴ്ച താത്കാലികമായി നിർത്തിവെച്ചു. ടൗണിൽ മേൽപ്പാതയും അടിപ്പാതയും ഇല്ലാതെ നിർമാണം മുന്നോട്ടുപോകുന്നതിൽ നാട്ടുകാരുടെ കർമസമിതി പ്രതിഷേധിച്ചതിനെ തുടർന്നാണിത്. നിർമാണ കമ്പനിയായ മേഘ എൻജിനിയറിങ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ കർമസമിതി ചെയർമാൻ ഹരീഷ് ബി. നമ്പ്യാർ, കൺവീനർ ബാലകൃഷ്ണൻ നായർ പൊയിനാച്ചി, വാർഡംഗം രാജൻ കെ. പൊയിനാച്ചി എന്നിവരുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ചചെയ്തു.

ഒരുമാസത്തിനുള്ളിൽ ആവശ്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും അതുവരെ ടൗണിലെ ഓവുചാൽ ഒഴികെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കാമെന്നും കമ്പനി അറിയിച്ചു. നിർമാണയന്ത്രങ്ങൾ സ്ഥലത്തുനിന്ന്‌ നീക്കി.


ശനിയാഴ്ച ജില്ലയിലെ ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന ജില്ലാതല യോഗത്തിൽ പൊയിനാച്ചിയിലെ പ്രശ്നം അവതരിപ്പിക്കാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ എന്നിവരുമായി കർമസമിതി പ്രവർത്തകർ ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!