KSDLIVENEWS

Real news for everyone

കോട്ടയത്തെ അരുംകൊല; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം, കാപ്പിവടി കൊണ്ട് അടി, കണ്ണില്‍ വിരലിട്ട് കുത്തി

SHARE THIS ON

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്ബത് വയസുകാരന്‍ ഷാന്‍ ബാബുവിന് (Shan Babu) ക്രൂര മര്‍ദ്ദനം നേരിട്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഷാന്റെ ദേഹത്ത് മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോന്‍്റെ മൊഴി. ഷാനെ വിവസ്ത്രനാക്കിയും മര്‍ദ്ദിച്ചു. മൂന്ന് മണിക്കൂറോളം മര്‍ദ്ദനം നടന്നു. കണ്ണില്‍ വിരലുകള്‍കൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ചും മര്‍ദിച്ചു. ജോമോന്റെ സുഹൃത്തായിരുന്ന ഷാന്‍ കൂറു മാറിയത് പകയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു. അതേസമയം, കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും.

നിലവില്‍ ജോമോനെ കൂടാതെ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിലേക്ക് മാറ്റി. കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ സംസ്കാരം ഇന്ന് നടന്നേക്കും. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോന്‍ ജോസാണ് ഷാന്‍ എന്ന പത്തൊമ്ബത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകര്‍ന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യന്‍ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാന്‍ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.

‘എന്‍റെ പൊന്നുമോനെ തിരിച്ചുതരുവോ?’ ജോമോനാണ് കൊണ്ട് പോയതെന്ന് പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് ഷാന്‍്റെ അമ്മ

കൊലപാതക ശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാല്‍ കാപ്പ ബോര്‍ഡില്‍ അപ്പീല്‍ നല്‍കി ഇളവ് വാങ്ങിയ ജോമോന്‍ കുറച്ച്‌ നാള്‍ മുമ്ബ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പില്‍ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവന്‍ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.

Kottayam Murder : ഷാനിനെ ജോമോന്‍ കൊന്നത് ജില്ലയിലെ മേധാവിത്വം തിരിച്ചു പിടിക്കാന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!