KSDLIVENEWS

Real news for everyone

ആഗോള എണ്ണ വിപണിയില്‍ വില കുതിച്ചുയര്‍ന്നു; ബാരലിന് 87 ഡോളര്‍, 7 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

SHARE THIS ON

ആഗോള എണ്ണവിപണിയില്‍ വില കുതിച്ചുയര്‍ന്നു. ആഗോള എണ്ണ ബാരലിന് 87 ഡോളറായി വില ഉയര്‍ന്നു. 7 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സൗദിക്കും യു എ ഇക്കുമെതിരെ ഹൂതികള്‍ നടത്തിയ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക വില വര്‍ധനക്ക് കാരണമായിട്ടുണ്ട്.

അബൂദബി വ്യവസായ മേഖലയായ മുസഫയില്‍ മൂന്ന് പെട്രോളിയം ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സന്‍ആയിലും വന്‍ ആക്രമണമാണ് തുടരുന്നത്. ഇതിനിടയിലാണ് ആഗോള എന്ന വിലയില്‍ വാന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.

അതിനിടെ യെമനില്‍ അധിനിവേശം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തി വിഭാഗം അറിയിച്ചു. യു.എ.ഇക്ക് നേരെ നടന്ന ആക്രമണത്തെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും അപലപിച്ചു. മേഖലയുടെ സമാധാനം തകര്‍ക്കുന്ന ആക്രമണമാണിതെന്നും യു.എ.ഇയുടെ സുരക്ഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും വിവിധ ലോക രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. എല്ലാ ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇക്ക് പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!