KSDLIVENEWS

Real news for everyone

കളമശേരി മണ്ണിടിഞ്ഞ് അപകടം; ആറ് പേരെ കണ്ടെത്തി,രണ്ടുപേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് കൊച്ചി ഡി സി പി

SHARE THIS ON

കളമശേരിയില്‍ ഇലക്‌ട്രാണിക് സിറ്റി നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഏഴുപേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ആകെ ആറുപേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. മരിച്ചത് പശ്ചിമബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കുടൂസ് മണ്ഡല്‍ എന്നിവരാണ്.

മണ്ണിനുള്ളില്‍ കുടുങ്ങിയ 7 അതിഥി തൊഴിലാളികളില്‍ ആറ് പേരെ കണ്ടെത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് തടസമില്ല, പക്ഷെ മണ്ണിടിച്ചില്‍ നടക്കുന്ന മേഖലയാണ്

രക്ഷപെടുത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതില്‍ രക്ഷപ്പെടുത്തിയ രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റ്
നാല് പേരെ ആശുപത്രിയിലെത്തിച്ചു. രക്ഷപ്പെടുത്തിയ മണിറൂള്‍ മണ്ഡല്‍, ജയറോള്‍ മണ്ഡല്‍ എന്നിവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട ഏഴുപേരും.

25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!