KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സിയിൽ ട്രെയിനില്‍ വി.ഐ.പി ടാഗ് എടുത്തെറിഞ്ഞ യാത്രകള്‍; ലളിത ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത്

SHARE THIS ON

കോഴിക്കോട്: 2016 ജൂലൈ 29. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസിലെ യാത്രക്കാര്‍ സഹയാത്രികനെ കണ്ട് അമ്ബരന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു അത്. തിരുവനന്തപുരത്ത് കടലാക്രമണത്തിനെതിരെ തീരദേശ സംരക്ഷണ സമിതി സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു അദ്ദേഹം. ട്രെയിനില്‍ പോയാല്‍ അവിടെ കൃത്യസമയത്ത് എത്താനാകില്ല. തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്പ്രസിനു കാത്തിരുന്നാല്‍ സമയം വൈകുമെന്ന് കരുതി നേരെ കെ.എസ്.ആര്‍.ടി.സി ബസ് പിടിക്കുകയായിരുന്നു. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞായിരുന്നു യാത്രയെന്ന് കൂടെയുണ്ടായിരുന്ന സഹയാത്രികര്‍ അന്ന് അനുഭവം പങ്കുവച്ചിരുന്നു. ബസില്‍, ട്രെയിനില്‍.. ഇങ്ങനെ പൊതുഗതാഗത മാര്‍ഗങ്ങളിലെല്ലാം സാധാരണക്കാരെപ്പോലെ യാത്ര ചെയ്യുന്ന ഉമ്മൻചാണ്ടിയുടെ ചിത്രങ്ങള്‍ പലതവണ മാധ്യമങ്ങളിലെ കൗതുകക്കാഴ്ചകളാകാറുള്ളതാണ്. ആളുകള്‍ക്കതൊരു കൗതുകം തന്നെയല്ലാതെയായി മാറിയെന്നും വേണമെങ്കില്‍ പറയാം. പലപ്പോഴും ട്രെയിനില്‍ സാധാരണക്കാരെപ്പോലെ കിടന്നുറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എവിടെ പാര്‍ട്ടി പരിപാടിക്ക് കാറില്‍ പോകുമ്ബോഴും കാറില്‍ നിറയെ യാത്രികരാകും. കൂടെയുള്ളത് ആരാണെന്നു പോലും അറിയാനിടയില്ല. എന്നാല്‍, അതിലൊന്നും ഒട്ടും അലോസരമോ അതൃപ്തിയോ അദ്ദേഹത്തിൻരെ മുഖത്തുണ്ടാകില്ല. മറുത്തൊരു വാക്കും പറയില്ല. എല്ലാവരോടും ചിരിച്ചും വിശേഷങ്ങള്‍ പറഞ്ഞും പരിഭവങ്ങളും പരാതികളും കേട്ടുമായിരിക്കും യാത്ര. പലതവണ പത്രക്കെട്ട് കൊണ്ടുപോകുന്ന ബോട്ടില്‍ യാത്ര ചെയ്ത ഓര്‍മകള്‍ ഉമ്മൻചാണ്ടി തന്നെ ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്. ഒരുകാലത്ത് കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്ക് പത്രവുമായി പോകുന്ന ബോട്ടിലായിരുന്നു സ്ഥിരംയാത്ര. പത്രക്കെട്ട് രണ്ടു ഭാഗത്തും വച്ച്‌ ഇടയില്‍ കിടക്കാവുന്ന തരത്തില്‍ വച്ച്‌ ബോട്ട് ജീവനക്കാര്‍ തന്നെ സൗകര്യമൊരുക്കും. അങ്ങനെ അതില്‍ കിടന്നുറങ്ങിയാണ് ആലപ്പുഴയിലും തലസ്ഥാനത്തുമെല്ലാം എത്തിയിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു. എപ്പോഴും ആള്‍ക്കൂട്ടത്തിനിടയിലായിരുന്നു ഉമ്മൻചാണ്ടി. പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഒ.സി എന്ന രണ്ടക്ഷരത്തില്‍ ചുരുക്കി വിളിക്കാവുന്ന സ്‌നേഹത്തിൻരെ പേര്. ജനങ്ങള്‍ക്കിടയില്‍നിന്നു മാറിയല്ല, എപ്പോഴും ജനങ്ങള്‍ക്കിടയില്‍ ജീവിച്ചായിരുന്നു ജീവിതം. Summary: OOmmen chandy’s travels in public transport including KSRTC and Trains

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!