എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ തയ്യാറാണ്’;സുഹൃത്തിന് കരള്‍ പകുത്തുനല്‍കി DYFI പ്രവര്‍ത്തക

തിരുവനന്തപുരം: സുഹൃത്തിന് കരള്‍ പകുത്ത് നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തക. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക അവയവദാനം നടത്തിയത്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ അനുഭവം വിശദീകരിച്ചുകൊണ്ട് പ്രിയങ്കയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

