KSDLIVENEWS

Real news for everyone

ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി മുനീർ

SHARE THIS ON


“ജെൻഡർ ന്യൂട്രാലിറ്റിയിൽ വ്യാഖ്യാനിച്ച് പോക്സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും. പോക്സോയെ നിഷ്പ്രഭമാക്കരുത്. അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മൾ തിരിച്ചറിയണം. എന്തിനേയും വളച്ചൊടിക്കാൻ പറ്റുന്ന ഒരു കാലത്ത്, എല്ലാത്തിനേയും ഈ തരത്തിൽ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണ്. ജെൻഡർ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാർത്ഥ കള്ളന്മാർ മുഴുവൻ രക്ഷപ്പെട്ട് പോക്സോയ്ക്ക് പിടികൊടുക്കാത്ത രീതിയിൽ പോയാൽ പോക്സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ്”, എം.കെ. മുനീർ പറഞ്ഞു.

ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം.കെ. മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജൻഡർ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരിൽ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും എം.കെ. മുനീർ പറഞ്ഞിരുന്നു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, ‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ’ എന്ന സെമിനാറിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം. എന്നാൽ ഇത് വളച്ചൊടിച്ചുവെന്നും പോജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ കുറ്റവാളികൾ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!