സംസ്ഥാന യൂത്ത് ഫുട്ബോൾ: കൊല്ലത്തിനും കോഴിക്കോടിനും ജയം

തൃക്കരിപ്പൂർ: സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (അണ്ടർ-20) നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടങ്ങി. ആദ്യ മത്സരത്തിൽ കൊല്ലം കണ്ണൂരിനെ പരാജയപ്പെടുത്തി (3-0). കൊല്ലത്തിനുവേണ്ടി അംഖിത്ത് രണ്ടും അഖിൽ ഒന്നും ഗോളും നേടി. മികച്ച കളിക്കാരനായി കൊല്ലത്തിന്റെ അഖിലിനെ തിരഞ്ഞെടുത്തു. രണ്ടാമത്തെ മത്സരത്തിൽ ടൈബ്രേക്കറിൽ കോഴിക്കോട് ഇടുക്കിയെ പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് ഓരോ ഗോൾ നേടിയിരുന്നു. മികച്ച കളിക്കാരനായി കോഴിക്കോടിന്റെ മുഹമ്മദ് ബിലാലിനെ തിരഞ്ഞെടുത്തു

