KSDLIVENEWS

Real news for everyone

സംസ്ഥാന പോലീസ് മേധാവി വൈ. അനിൽകാന്ത് ജില്ലയിൽ സന്ദർശനം നടത്തി……

SHARE THIS ON

കാസർകോട് : സംസ്ഥാന പോലീസ് മേധാവി വൈ.അനിൽകാന്ത് ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെയും ഡി.വൈ എസ്.പി.മാരുടെയും യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ ക്രമസമാധാനപ്രശ്നങ്ങളും കുറ്റാന്വേഷണത്തെ സംബന്ധിച്ചും ചർച്ചചെയ്തു.

ശബരിമല സീസണിൽ ജില്ലയിൽ സ്വീകരിക്കേണ്ട ‘ക്രമസമാധാന പാലനത്തെക്കുറിച്ച് പോലീസ് മേധാവി നിർേദശം നൽകി. പൊതുജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരോട് നല്ല രീതിയിൽ പെരുമാറണമെന്ന് അദ്ദേഹം നിർദേശിച്ചു. യോഗത്തിൽ നോർത്ത് സോൺ ഐ.ജി.യുടെ ചുമതല വഹിക്കുന്ന കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.അക്ബർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കണ്ണൂർ റേഞ്ച് രാഹുൽ ആർ.നായർ, ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, അഡീഷണൽ എസ്.പി. പി.കെ.രാജു എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!