എസ് വൈ എസ് യുത്ത് കൗൺസിൽ കാസറഗോഡ് സോൺ ഉത്ഘാടനം പുളിക്കൂറിൽ

കാസറഗോഡ് : ധാർമിക യൗനത്തിന്റെ സമര സാക്ഷ്യം എന്ന തല വാചകത്തിൽ നടന്ന് വരുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യൂത്ത് കൗൺസിൽ കാസറഗോഡ് സോണിൽ നാളെ (ഡിസംബർ 18) തുടക്കമാകും
മധുർ സർക്കിളിലെ പുളിക്കൂറിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗം പള്ളങ്കോട് അബ്ദുൽ കാദിർ മദനി ഉത്ഘാടനം ചെയ്യും എസ് വൈ എസ്
സോൺ പ്രസിഡൻ്റ് സയ്യിദ് അബ്ദുൽ കരീം ഹാദി അധ്യക്ഷത വഹിക്കും.
സോൺ ജനറൽ സെക്രട്ടറി റസാഖ് സഖാഫി കോട്ടക്കുന്ന് കൗൺസിൽ നടപടികൾക്ക് നേതൃത്വ നൽകും
ജില്ലാ ജനറൽ സെക്രട്ടറി പി ബി ബഷീർ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും
വൈകിട്ട് 5ന് സിയാറത്തും പതാക ഉയർത്തലും നടക്കും സംഘടനയുടെ ജില്ലാ, സോൺ നേതാക്കൾ സംബന്ധിക്കും ജനുവരി 15നകം സോണിലെ 45 യൂണിറ്റുകളിലും യൂത്ത് കൗൺസിലുകൾ നടക്കും

