KSDLIVENEWS

Real news for everyone

എം.ശിവശങ്കറിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

SHARE THIS ON

കൊച്ചി: സ്വര്‍ണകള്ളക്കടത്ത് കേസില്‍ അറസ്റിലായ എം.ശിവശങ്കറിന്‍റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിനു ലഭിച്ച കോഴപണമാണെന്നാണ് ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗത്തിന്റെയും വാദം കഴിഞ്ഞയാഴ്ച്ച പൂര്‍ത്തിയായി.

തന്നെ അറസ്റ്റ് ചെയ്തത് തെളിവുകള്‍ ഇല്ലാതെയാണെന്നും, അന്വേഷണ സംഘം ലോക്കറും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം. തന്‍്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു വിധത്തിലും ബന്ധമില്ലെന്ന് ശിവശങ്കര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ഇഡിയില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് എം.ശിവശങ്കര്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!