KSDLIVENEWS

Real news for everyone

രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഏറ്റവും കുറഞ്ഞു ;
24 മണിക്കൂറിനിടെ 22,889 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 338 മരണം ; രാജ്യത്തെ മൊത്തം കോവിഡ് രോഗികൾ 99,79,447 ആയി വർദ്ധിച്ചു

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,889 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 338 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 99,79,447 ആയി. 1,44,789 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3,13,831 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
31,087 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 95,20,827 ആയി.
ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!