വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: ശങ്കര്‍ മിശ്രക്ക് യാത്രാ വിലക്കുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി> വിമാനത്തില്‍ സഹയാത്രികയായ വൃദ്ധയുടെ മേല്‍ മൂത്രമൊഴിച്ച പ്രതി ശങ്കര്‍ മിശ്രക്ക് യാത്രാ വിലക്കുമായി എയര്‍ ഇന്ത്യ. നാലു മാസത്തേക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് ശങ്കര്‍ മിശ്ര മൂത്രമൊഴിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവില്‍നിന്ന് ഡല്‍ഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നിഷേധിച്ച ശങ്കര്‍ മിശ്ര, മൂത്രാശയ രോഗമുള്ള യാത്രക്കാരി സ്വയം മൂത്രമൊഴിച്ചതാണെന്നും തനിക്കു സമീപിക്കാവുന്ന രീതിയിലായിരുന്നില്ല അവരുടെ ഇരിപ്പിടമെന്നും കോടതിയില്‍ വാദിച്ചിരുന്നു.

