KSDLIVENEWS

Real news for everyone

നമ്ബര്‍ പ്ലേറ്റില്ല പകരം എംഎല്‍എയുടെ ചെറുമകനെന്ന ബോര്‍ഡ്, നാടുമുഴുവന്‍ കറങ്ങുന്ന യുവാവിനെ കണ്ടെത്തി

SHARE THIS ON

ചെന്നൈ: വാഹന നമ്ബറിന് പകരം നാഗര്‍കോവില്‍ എംഎല്‍എയുടെ കൊച്ചുമകനെന്ന് നമ്ബര്‍ പ്ലേറ്റില്‍ (Number Plate) പതിച്ച ബൈക്കും (Bike) അതിലിരിക്കുന്ന യുവാവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. നാഗര്‍ കോവില്‍ എംഎല്‍എ എം ആര്‍ ഗാന്ധിയുടെ (M R Gandhi) കൊച്ചുമകനെന്നാണ് നമ്ബര്‍ പ്ലേറ്റിലുള്ളത്. തമിഴ്നാട്ടിലെ (Tamil Nadu) കന്യാകുമാരി ജില്ലയിലെ നാഗര്‍കോവില്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ എംഎല്‍എയാണ് എം ആര്‍ ഗാന്ധി.

ജനങ്ങള്‍ക്ക് സംവദനായ ഗാന്ധി എന്നാല്‍ വിവാഹിതനല്ല. 1980 മുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.ആര്‍.ഗാന്ധി തുടര്‍ച്ചയായി ആറ് തവണ തോല്‍റ്റു. 2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഗര്‍കോവിലില്‍ നിന്ന് വിജയം നേടിയാണ് നിയമസഭയിലെത്തിയത്. ലളിതമായ ജീവിതം നയിക്കുന്ന ഗാന്ധി ജുബ്ബയും ധോതിയും മാത്രമാണ് ധരിക്കുക. പാദരക്ഷകള്‍ ധരിക്കാതെയാണ് സഞ്ചാരം.

ഇതുകൊണ്ടുതന്നെ അവിവാഹിതനായ ഗാന്ധിയുടെ ചെറുമകനെന്ന പേരില്‍ സഞ്ചരിക്കുന്ന യുവാവാരെന്ന് സോഷ്യല്‍മീഡിയയിലുടനീളം ചോദ്യം ഉയര്‍ന്ന്. ഇതോടെയാണ് ആളെ കണ്ടെത്തിയത്. എം.ആര്‍.ഗാന്ധിയുടെ സഹായിയും കാര്‍ ഡ്രൈവറുമായ കണ്ണന്റെ മകനായ അംരിഷാണ് എംഎല്‍എയുടെ പേരുപയോഗിച്ച്‌ നഗരത്തില്‍ കറങ്ങി നടക്കുന്നത്.

ഗാന്ധിയുടെ കാര്‍ ഡ്രൈവറായ കണ്ണന്‍, അദ്ദേഹം എം.എല്‍.എ ആകുന്നതിന് മുമ്ബ് തന്നെ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. കണ്ണന്റെ കുടുംബത്തോട് വലിയ സ്നേഗവും വാത്സല്യവുമാണ് അദ്ദേഹത്തിന്. ഡ്രൈവറായിരുന്ന കണ്ണന്‍ ഇപ്പോള്‍ എംആര്‍ ഗാന്ധിയുടെ അടുത്ത സഹായിയായി മാറിയിരിക്കുകയാണ്. നന്ദിയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായാണ് അംരിഷ് ബൈക്കില്‍ ഗാന്ധിയുടെ പേരെഴുതിയതെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!