KSDLIVENEWS

Real news for everyone

മില്‍മ റിച്ച് പാലിന്റെ രണ്ടു രൂപ വര്‍ധന പിന്‍വലിച്ചു; സ്മാര്‍ട് പാലിന്റെ വര്‍ധനയില്‍ മാറ്റമില്ല

SHARE THIS ON

തിരുവനന്തപുരം: മില്‍മയുടെ പച്ചക്കവറിൽ നൽകുന്ന റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു. റിച്ച് പാലിന് വില വര്‍ധിപ്പിക്കില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. അതേസമയം, മഞ്ഞ കവറിലുള്ള സ്മാര്‍ട് പാലിന്റെ വര്‍ധിപ്പിച്ച വിലയില്‍ മാറ്റമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. റിച്ച് പാലിന് ലിറ്ററിന് രണ്ടുരൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. കഴിഞ്ഞ ഡിസംബറില്‍ റിച്ച് പാലിന് ആറു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നിലവിലെ വര്‍ധന പിന്‍വലിക്കാന്‍ മില്‍മയോട് നിര്‍ദേശിച്ചത്. കഴിഞ്ഞ തവണ വിലവര്‍ധിപ്പിച്ചപ്പോള്‍ സ്മാര്‍ട്ട് പാലിന് നാലുരൂപയായിരുന്നു കൂട്ടിയത്. ഇത് ഏകീകരിക്കാനാണ് രണ്ടുരൂപ കൂടി വര്‍ധിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു. പാല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാരിനെ അറിയിക്കാതിരുന്നത് മില്‍മയുടെ വീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘വിലനിശ്ചയിക്കാനുള്ള അധികാരം മില്‍മയ്ക്കാണെങ്കിലും സര്‍ക്കാരിന്റെ അംഗീകാരം വാങ്ങണമായിരുന്നു. മാറ്റമുണ്ടാകുമ്പോള്‍ അറിയിക്കേണ്ടത് മില്‍മയുടെ ചുമതലയാണ്. അതില്‍ വീഴ്ചയുണ്ടായി’, മന്ത്രി വ്യക്തമാക്കി. JUST IN Apr 19, 2023 മില്‍മ റിച്ച് പാലിന്റെ രണ്ടു രൂപ വര്‍ധന പിന്‍വലിച്ചു; സ്മാര്‍ട് പാലിന്റെ വര്‍ധനയില്‍ മാറ്റമില്ല Apr 19, 2023 AI ക്യാമറ സര്‍ക്കാരിന് വരുമാനമുണ്ടാക്കാനല്ല, ലക്ഷ്യം അപകട മരണം കുറയ്ക്കൽ- റോഡ് സേഫ്റ്റി കമ്മീഷണര്‍ Apr 19, 2023 അന്ത്യകര്‍മങ്ങള്‍ ചെയ്ത് അച്ഛനെ യാത്രയാക്കി അമൃതയും അഭിരാമിയും; മൃതദേഹത്തിനരികെ ഓടക്കുഴലും See More മില്‍മ റിച്ച്, സ്മാര്‍ട് പാലിന് ലിറ്ററിന് രണ്ടുരൂപ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അരലിറ്റര്‍ റിച്ച് പാലിന് 29 രൂപയില്‍ നിന്ന് 30 രൂപയായും സ്മാര്‍ട് പാലിന് 24 രൂപയില്‍ നിന്നും 25 ആയും വര്‍ധിപ്പിച്ചിരുന്നു. നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടിയിരുന്നില്ല. പാല്‍വില വര്‍ധന അറിഞ്ഞിട്ടില്ലെന്നായിരുന്നു അന്ന് മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!