KSDLIVENEWS

Real news for everyone

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങള്‍ക്കെതിരെ യു.എന്‍; പുനഃപരിശോധന വേണമെന്ന്​ ആവശ്യം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങൾക്കെതിരെ യു.എൻ രംഗത്ത്​. പുതിയ നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ തടയിടുന്നതാണ്​ കാണിച്ച്​ യു.എൻ പ്രത്യേക പ്രതിനിധി ഇന്ത്യക്ക്​ കത്തയച്ചു. അന്താരാഷ്​ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന്​ കാണിച്ച്​ നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും യു.എൻ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്​. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനു​​​ച്ഛേദം 17,19 എന്നിവക്ക്​ വിരുദ്ധമാണ്​ ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന്​ യു.എൻ ചൂണ്ടിക്കാട്ടുന്നു. 1979ൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എൻ വ്യക്​തമാക്കുന്നു. നേരത്തെ ഇന്ത്യയുടെ ഐ.ടി നിയമങ്ങൾക്കെതിരെ ട്വിറ്റർ ഉൾപ്പടെ പല സമൂഹ മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. പിന്നീട്​ കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയതോടെയാണ്​ ഇവർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തയാറായത്​. അതിനിടെ നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന്​ സമൂഹമാധ്യമങ്ങൾ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!