തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് വിട്ട് കൊടുത്ത് കേന്ദ്ര സർക്കാർ
ഇനി മുതൽ അദാനി ഗ്രൂപിനായിരിക്കും നടത്തിപ്പ് ചുമതല
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കി. അന്‍പത് വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പ് ഏറ്റെടുക്കുന്നത്.വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ് എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.