KSDLIVENEWS

Real news for everyone

അംബാനി കുടുംബത്തിന്റെ ഫ്‌ളാഷ് മോബ്, മോതിരവുമായെത്തിയത് വളര്‍ത്തുനായ; വിവാഹ നിശ്ചയത്തിലെ സര്‍പ്രൈസ്

SHARE THIS ON

” വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങി ആനന്ദ് അംബാനിയും വധു രാധിക മെര്‍ച്ചന്റും. അംബാനി കുടുംബത്തിന്റെ മുംബൈയിലെ ‘അന്റീലിയ’ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരവധി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു. ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയാണ് രാധിക ധരിച്ചിരുന്നത്. സെലിബ്രിറ്റി ഡിസൈനര്‍മാരായ അബൂ ജാനിയും സന്ദീപ് ഖോസ്ലയുമാണ് ഈ വസ്ത്രം ഒരുക്കിയത്. നീല നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് ആനന്ദ് എത്തിയത്. ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമാണ് മോതിര കൈമാറ്റം നടന്നത്. ഗുജറാത്തി ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ തലമുറകളായി പിന്തുടരുന്ന ഗോല്‍ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകള്‍ നടന്നു. കുടുംബ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകളുമുണ്ടായിരുന്നു. വധുവിന്റെ വീട്ടുകാര്‍ സമ്മാനങ്ങളും പഴങ്ങളും പലഹാരങ്ങളുമായാണ് വരന്റെ വീട്ടിലെത്തിയത്. ”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!