സൂപ്പര്‍ ഡീലക്സ് ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥിനി

പത്തനംതിട്ട∙ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്നു പരാതി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിൽ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴി പരാതി നൽകി.
പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ അന്വേഷണം തുടങ്ങി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിനു ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്.

