KSDLIVENEWS

Real news for everyone

അബ്ദുൽ നാസർ മഅ്ദനി ഇനി കേരളത്തിൽ; തിരുവനന്തപുരത്ത് വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്കു പോയി

SHARE THIS ON

തിരുവനന്തപുരം| അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തില്‍ തിരിച്ചെത്തി. ബെംഗളുരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅ്ദനി തിരിച്ചെത്തിയത്. നേരത്തെ കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാനെത്തിയിരുന്നുവെങ്കിലും അസുഖം മൂലം സാധിച്ചിരുന്നില്ല. ഇന്ന് 11.30 ഓടെ ബെംഗളുരുവില്‍ നിന്ന് വിമാനമാര്‍ഗമാണ് മഅ്ദനി തിരുവനന്തപുരത്തെത്തിയത്. ഭാര്യ സൂഫിയ മഅദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമടക്കം 13 പേര്‍ കൂടെയുണ്ട്. ഇനി റോഡുമാര്‍ഗം മഅ്ദനി അന്‍വാറുശ്ശേരിയിലേക്ക് പോകും. മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് സ്വീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മഅ്ദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോകും. അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്‍വാര്‍ശ്ശേരിയില്‍ തുടരാനും ശേഷം ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിക്കാനുമാണ് തീരുമാനം.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!