ഇന്ത്യയിലെത്തിയ മിച്ചൽ ജോൺസന്റെ മുറിയിൽ പാമ്പു കയറി; ചിത്രം പങ്കുവച്ച് താരം

ലക്നൗ∙ ലെജൻഡ് ക്രിക്കറ്റ് ലീഗിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ പേസർ മിച്ചൽ ജോൺസന്റെ മുറിയിൽ പാമ്പുകയറി. ലക്നൗവിലെ ഹോട്ടല്‍ മുറിയിൽ കയറിയ പാമ്പിനെ മിച്ചൽ ജോൺസൺ തന്നെയാണു കണ്ടെത്തിയത്. ‘ഇത് ഏതു തരത്തിലുള്ള പാമ്പാണെന്ന് ആർക്കെങ്കിലും അറിയാമോയെന്ന്’ ജോൺസൺ ഇൻസ്റ്റഗ്രാമിൽ ചോദിച്ചു.
റൂമിന്റെ വാതിലിലാണു പാമ്പിനെ കണ്ടെത്തിയതെന്നും ജോൺസണ് പ്രതികരിച്ചു. ‘പാമ്പിന്റെ തലയുടെ വ്യക്തമായ ചിത്രം ലഭിച്ചു. ഇപ്പോഴും ഇത് ഏതു പാമ്പാണെന്ന് അറിയില്ല. ലക്നൗവിലെ താമസം രസകരമാണ്’– ജോൺസൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

