KSDLIVENEWS

Real news for everyone

സച്ചിനും ഗഹലോതുമായി കൂടിക്കാഴ്ച നടത്തി; ശുഭവാര്‍ത്ത ഉടനെന്ന് രാഹുല്‍; ജോഡോ യാത്രയിൽ മൂവർ സംഘം ഒരുമിച്ച്

SHARE THIS ON

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അശോക് ഗഹ്‌ലോത്-സച്ചിന്‍ പൈലറ്റ് പോര് അവസാനിച്ചേക്കുമെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച, രാഹുല്‍ ഇരുനേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ സച്ചിനും ഗഹലോതും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശുഭവാര്‍ത്ത ഉടന്‍ വരുമെന്ന് രാഹുല്‍ പ്രതികരിച്ചു.

അടുത്തകൊല്ലമാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കന്മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

നിലവില്‍ രാജസ്ഥാനിലൂടെയാണ് രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്. ആള്‍വാറില്‍ വെച്ചാണ് സച്ചിനും ഗഹലോതുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അരമണിക്കൂറായിരുന്നു കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!