KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും യുവതികളെ കാണാനില്ലെന്ന് പരാതി

SHARE THIS ON

കാസർകോട്: മഞ്ചേശ്വരം ബങ്കരയിലും കാഞ്ഞങ്ങാട് കൊടവലത്തും യുവതികളെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം ബങ്കര സ്വദേശിനിയായ കുഞ്ഞിബി എന്ന ഷാഹിദയെയാണ് (32) കാണാതായത്.

മംഗളൂരു ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവർ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതി. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊർജിതമാക്കി. വിവരം ലഭിച്ചാൽ 04994 257401, 9497947263 നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കൊടവലം സ്വദേശിനിയായ 28 കാരിയെയാണ് കാണാതായത്. 17ന് ഉച്ചക്ക് വീട്ടിൽനിന്ന് പോയ ശേഷം കാണാതായതായാണ് പരാതി. അമ്പലത്തറ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!