KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍. തയ്യാറാക്കിയശേഷം എന്തിനാണ് സര്‍വേ – ഹൈക്കോടതി

SHARE THIS ON

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കിയശേഷം എന്തിനാണ് സർവേ ആക്ട് പ്രകാരം ഇപ്പോൾ സർവേ നടത്തുന്നതെന്ന് വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു.

സാമൂഹികാഘാത പഠനത്തിനാണെന്നായിരുന്നു സർക്കാരിനായി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ബി. ഹൂദ് വിശദീകരിച്ചത്. റെയിൽവേ ബോർഡ് തത്ത്വത്തിൽ അംഗീകാരം നൽകുകയും ഡി.പി.ആർ. തയ്യാറാക്കുകയും ചെയ്തശേഷം ഇത്തരമൊരു സർവേ എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പ്രതികരിച്ചു.


ഇത്തരമൊരു നടപടിക്ക് സർക്കാരിന് അധികാരമില്ലെന്നാണ് സർവേക്കെതിരായ ഹർജിക്കാർ ആരോപിക്കുന്നത്. സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണത്തിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടില്ല. ഇതിന് സർക്കാർ സമയം തേടി.

Read more -ഹർജിക്കാരുടെ ഭൂമിയിൽ സർവേ നീട്ടിവെക്കണം -ഹൈക്കോടതി


വിശദീകരണത്തിലെ പ്രസക്ത ഭാഗങ്ങൾ

റെയിൽവേ വികസനത്തിനായി സംസ്ഥാനം റെയിൽവേയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന നിർദേശം കേന്ദ്രമാണ് മുന്നോട്ടുവെച്ചത്. 2016-ൽ കെ-റെയിൽ എന്ന സംയുക്ത സംരംഭത്തിന് രൂപം നൽകി. സംസ്ഥാന സർക്കാരിന് 51 ശതമാനം, റെയിൽവേക്ക് 49 ശതമാനം പങ്കാളിത്തം.
അർധാതിവേഗ റെയിൽ പദ്ധതിക്ക് ‘സിസ്ട്ര’ തയ്യാറാക്കിയ സാധ്യതാപഠന റിപ്പോർട്ട് 2019-ൽ സർക്കാർ അംഗീകരിച്ചു.
2019 ഡിസംബർ 17-ന് റെയിൽവേ മന്ത്രാലയം പദ്ധതിക്ക് തത്ത്വത്തിൽ അംഗീകാരം നൽകി.
ഡി.പി.ആറിന് 2020 ജൂൺ 11-ന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
ധനസമാഹരണത്തിന് ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി കരാറിൽ ഏർപ്പെടാൻ 2021 ജനുവരി 15-ന് കേന്ദ്രം അനുമതി നൽകി.
റെയിൽവേ ബോർഡിന്റെ അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കൂ.
സാമൂഹികാഘാത പഠനത്തിനായി ഭൂമിയുടെ സർവേ നടത്തേണ്ടതുണ്ട്. അതാണ് സർവേ നിയമപ്രകാരം നടത്തുന്നത്.
സർവേയുടെ പേരിൽ സ്ഥലം ഏറ്റെടുക്കുകയാണെന്ന ആരോപണം തെറ്റാണ്.
കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് നിയമവിരുദ്ധമാണെന്നതും തെറ്റാണ്. ആർക്കും തടസ്സമാകാതെയാണ് കല്ലിടുന്നത്.
ജനങ്ങളെ ശത്രുവായി കാണേണ്ട

കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ ഇടുന്നത് കോടതി വിലക്കിയതോടെ ജനങ്ങൾ ഇരുന്നൂറോളം കല്ലുകൾ നീക്കി റീത്ത് വെച്ചതായി കെ-റെയിൽ അഭിഭാഷകൻ അറിയിച്ചു. അതിലൊക്കെ നിയമപരമായി നടപടി സ്വീകരിക്കാമെന്നും ജനങ്ങളെ ശത്രുവായി കാണേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി.


ഡി.പി.ആർ. തയ്യാറാക്കുന്നത് അടക്കമുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ നേരത്തേതന്നെ അനുമതി നൽകിയതാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. നിയമവിരുദ്ധമായി ഭൂമിയിൽ കല്ലിടുന്നത് തടയണം എന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശി മുരളികൃഷ്ണൻ അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയിലാണ് വിശദീകരണം.

നീട്ടിവെക്കേണ്ടത് 13 പേരുടെ ഭൂമിയിലെ സർവേ

13 പേരുടെ ഭൂമിയിൽ സർവേ നടത്തുന്നത് നീട്ടിവെക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. സ്വകാര്യ ഭൂമിയിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം ചെയ്യാതെ കല്ലുകൾ ഇടാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം. വി.വി. വർമ, മുജീബ് റഹ്മാൻ, എം.ടി. തോമസ്, വി.എം. ജോസഫ്, മാത്യു കുര്യൻ തുടങ്ങിയവരാണ് ഹർജി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!