KSDLIVENEWS

Real news for everyone

ക്ലാസ്‌ മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അദ്ധ്യാപകന് 16 വര്‍ഷം കഠിനതടവ് ശിക്ഷ

SHARE THIS ON

കുന്നംകുളം: അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമില്‍ പീഡിപ്പിച്ച അദ്ധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. 2014 അദ്ധ്യയന വര്‍ഷാരംഭത്തിലായിരുന്നു സംഭവം. ഫസ്റ്റ് ബഞ്ചില്‍ ഒന്നാമതായി ഇരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് പീഡിപ്പിച്ച കേസിലാണ് കോഴിക്കോട് നടുവത്തൂര്‍ അദ്ധ്യാപകന്‍ രാധാകൃഷ്ണന്‍ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ.എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനായി സ്‌പെഷ്യല്‍ പബ്ലിക് പോക്‌സോ പ്രോസിക്യൂട്ടര്‍ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി. ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ എം.യു.ബാലകൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യ കുറ്റപത്രം നല്‍കിയ കേസില്‍, ടെമ്ബിള്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായ സി.പ്രേമാനന്ദകൃഷ്ണന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!