KSDLIVENEWS

Real news for everyone

മൂന്നിരട്ടി ലാഭം നേടാം, സില്‍വര്‍ലൈന്‍ അനുകൂലികള്‍ വരൂ വാങ്ങൂ; വീട് വില്‍പനയ്ക്കു വെച്ച് യുവാവ്

SHARE THIS ON

ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍വരുന്ന സ്ഥലത്തെ വീട് സമൂഹമാധ്യമത്തിലൂടെ വില്പനയ്ക്കു വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വര്‍ക്കി. 60 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച വീട് 50 ലക്ഷം രൂപയ്ക്ക് വില്‍ക്കുമെന്നാണ് പറയുന്നത്. ഈ വീടിരിക്കുന്ന വസ്തു, സില്‍വര്‍ലൈനിനായി ഏറ്റെടുത്താല്‍ മൂന്നിരട്ടി വില ലഭിക്കുമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്. സില്‍വര്‍ലൈനിനെ അനുകൂലിക്കുന്നവര്‍ ഈ വീടും സ്ഥലവും വാങ്ങാന്‍ മുന്നോട്ടുവരണമെന്നും മനോജ് വര്‍ക്കി ആവശ്യപ്പെടുന്നു. പദ്ധതിമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ഇരട്ടിനഷ്ടപരിഹാരം ലഭിക്കുമെന്നും മുമ്പുള്ളതിനേക്കാള്‍ മികച്ച ജീവിതസാഹചര്യമുണ്ടാകുമെന്നുമുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് മനോജ് വര്‍ക്കിയുടെ പരിഹാസം. സില്‍വര്‍ലൈന്‍ അനുകൂലികള്‍ക്കുമാത്രമേ വിലകുറച്ച് നല്‍കൂവെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്. ഇവിടെ മറ്റൊരു വനിതയും സമാനരീതിയില്‍ വീടും സ്ഥലവും വില്‍പ്പനയ്ക്ക് തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!