KSDLIVENEWS

Real news for everyone

സംഗതി ഹൈടെക്കാണ്; സൈബറിടം മറയാക്കി സംസ്ഥാന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര്

SHARE THIS ON

തിരുവനന്തപുരം: സൈബറിടം മറയാക്കി സംസ്ഥാന കോണ്‍ഗ്രസ്സിലെ (Congress) ഗ്രൂപ്പ് പോര് കടുക്കുന്നു. കെ സി വേണുഗോപാലിനെതിരെ (K C Venugopal) പോസ്റ്റിടാന്‍ അനുയായിക്ക് നിര്‍ദ്ദേശം നല്‍കും വിധം രമേശ് ചെന്നിത്തലയുടേതെന്ന (Ramesh Chennithala) പേരില്‍ ഓഡിയോ പുറത്തുവന്നു. ചെന്നിത്തല അനുകൂലികള്‍ ഓഡിയോ നിഷേധിച്ചപ്പോള്‍, പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് വി ഡി സതീശന്‍ (V D Satheesan) ആവശ്യപ്പെട്ടു.

കാലത്തിന്‍റെ മാറ്റം ഉള്‍ക്കൊണ്ട് ഹൈടെക്കായാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടി വന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ സൈബര്‍ ബ്രിഗേഡുകള്‍ രാപ്പകലില്ലാതെ പണിയിലാണ്.

കെസിക്കെിരെ പോസ്റ്റിടാന്‍ നിര്‍ദ്ദേശം നല്‍കുന്ന ചെന്നിത്തലയുടേതിന് സമാനമായുള്ള ഓഡിയോയാണ് സൈബര്‍ പോരിലെ ഏറ്റവും പുതിയ ഇനം. ആ ശബ്ദം രമേശ് ചെന്നിത്തലയുടേതല്ലെന്നും ഫേക്കാണെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ വിശദീകരണം. എന്നാല്‍ കെസി ക്കും തനിക്കുമെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആര്‍സി ബ്രിഗേഡിനെ വി ഡി സതീശന്‍ നേരത്തെ സംശയിക്കുന്നുണ്ട്.

നേരിട്ട് പോസ്റ്റിട്ടാല്‍ പോലും ഹാക്ക് ചെയ്യ്തെന്ന വാദം നിരത്തിയാല്‍ രക്ഷപ്പെടാമെന്നുള്ളതിനാല്‍ നേതാക്കളും സൈബറിടത്തെ ഒളിപ്പോരില്‍ പിന്നിലല്ല. എം ലിജുവിനെ വെട്ടി ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിലുള്ള സൈബര്‍ യുദ്ധത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടില്‍ നിന്നും ചെന്നിത്തലക്കെതിരെ പോസ്റ്റ് വന്നു. അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് മധു വിശദീകരിച്ചെങ്കിലും നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ കെ സുധാകരന് പരാതി നല്‍കി.

ഫ്ളാറ്റിന് വേണ്ടിയാണെങ്കില്‍ ബിഗ് ബോസില്‍ പോകാമായിരുന്നുവെന്ന് ജെബിക്ക് സീറ്റ് നല്‍കിയതിന് പിന്നാല പോസ്റ്റിട്ട കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹ അത് തിരുത്തിയിട്ടില്ല. എന്നാല്‍ ഇന്നലെ മുതല്‍ അക്കൗണ്ട് ഹാക്ക്ഡാണെന്നാണ് സ്നേഹ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ബ്രിഗേഡുകളും ആര്‍മികളും തന്നെ കാര്യങ്ങള്‍ വഷളാക്കുമ്ബോോള്‍ എതിര്‍ ചേരിയിലെ ചെമ്ബടയുടെ പണി കുറഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!