KSDLIVENEWS

Real news for everyone

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്: മംഗളൂരുവിൽ മലയാളി അറസ്റ്റിൽ

SHARE THIS ON

മംഗളൂരു : ക്രിപ്‌റ്റോ കറൻസിയായ മോറിസ് കോയിന്റെ പേരിൽ മംഗളൂരുവിലെ ഒട്ടേറെപ്പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ മലയാളി അറസ്റ്റിൽ. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങൽ വായനശാലയ്ക്കരികിലെ ഹംസ(44)യെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് എസ്.പി. പി.പി.ഹെഗ്ഡെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. റഷാദിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയാണ്‌ തട്ടിയെടുത്തത്. പലരിൽനിന്ന് കൈക്കലാക്കിയ പണം മുഖ്യപ്രതിയായ കളിയടുക്കൽ നിഷാദിന് ഹംസ അയച്ചുകൊടുക്കുകയും അതിൽ തന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!