KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ അക്രമ ശ്രമം; കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്ര അനുമതി തേടും

SHARE THIS ON

തിരുവനന്തപുരം | വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടും.

പ്രതികള്‍ക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയതിനാലാണ് അനുമതി ആവശ്യമാവുന്നത്. മുഖ്യമന്ത്രിക്കുനേരെ അടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ തടഞ്ഞ ഇ പി ജയരാജനെതിരായ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കും.

കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഡാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനും പ്രതിയാണ്.

ഇന്‍ഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥര്‍, വിമാനത്താവള ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴി പോലിസ് രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ കരടു തയ്യാറാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!