KSDLIVENEWS

Real news for everyone

പ്രണയ ബന്ധത്തെ ചൊല്ലി പൊലീസ് പീഡിപ്പിക്കുന്നു; കാസര്‍കോട് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്; താഴെയിറങ്ങി

SHARE THIS ON

ഉദുമ: കാസര്‍കോട് ജില്ലയിലെ പാലക്കുന്നില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു തിരിച്ചിറങ്ങി.ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാണ് കേസ്. യുവാവ് ഇപ്പോള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. തനിക്കൊരു പ്രണയമുണ്ടെന്നും അതറിഞ്ഞ ശേഷം പൊലീസ് നിരന്തരം പീഡിപ്പിക്കുകയാണെന്നും ഷൈജു പ്രതികരിച്ചു. തനിക്കെതിരെ അടുത്തിലെ കള്ളക്കേസുകള്‍ ചുമത്തി. കാപ്പ ചുമത്തി നാട് കടത്താനാണ് ശ്രമം. സമാധാനപരമായി ജീവിക്കാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും ഷൈജു ആരോപിച്ചു.

ഇന്ന് രാവിലെയാണ് പാലക്കുന്നില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഷൈജു ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെ പേരിലുള്ള കേസുകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് പാലക്കുന്ന് സ്വദേശി ഷൈജു മൊബൈല്‍ ടവറിന് മുകളില്‍ കയറിയത്. കഴുത്തില്‍ കയര്‍ കുരുക്കിയാണ് ടവറിന് മുകളില്‍ ഷൈജു നിന്നത്. അടിപിടി, മയക്ക് മരുന്ന് ഉള്‍പ്പടെ പത്തിലധികം കേസുകള്‍ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിച്ച്‌ താഴെയിറക്കുകയായിരുന്നു. നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!