സ്വപ്നങ്ങളെ നിയന്ത്രിക്കാൻ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം തലച്ചോർ ശസ്ത്രക്രിയ നടത്തി, യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

മോസ്കോ: സ്വപ്നങ്ങളെ നിയന്ത്രിക്കാൻ തലച്ചോറിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിഖായേൽ റഡുഗ എന്ന റഷ്യക്കാരനാണ് തലയിൽ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ത നഷ്ടവും തലച്ചോറിൽ ഏറ്റ ക്ഷതവുമാണ് അവസ്ഥ ഗുരുതരമാക്കിയത്.ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്‌നലിംഗ് സംവിധാനത്തിലെ പിഴവ്, തിരിച്ചറിയാനുള്ളത് 41 പേരെയെന്ന് റെയിൽവേ മന്ത്രി ന്യൂറോ സർജൻമാർ ശസ്ത്രക്രിയ നടത്തുന്ന വീഡിയോകൾ യൂട്യൂബിൽ കണ്ടശേഷമായിരുന്നു സ്വയം ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ശക്തിയേറിയ ഡ്രില്ലിംഗ് മെഷീൻ വാങ്ങി. ഇതുപയോഗിച്ച് തലയോട്ടിയിൽ ദ്വാരമുണ്ടാക്കിയാണ് മൈക്രോചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ചത്. സ്വപ്നങ്ങളെ നിയന്ത്രിക്കുകയും സ്വപ്നങ്ങൾ കാണുമ്പോൾ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയുമായിരുന്നു മിഖായേൽ റഡുഗയുടെ ലക്ഷ്യം. മൈക്രോചിപ്പുകൾ ഘടിപ്പിക്കാൻ ആദ്യം ന്യൂറോ സർജൻമാരെ സമീപിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷേ, വൻ ചെലവ് വരുമെന്ന് കണ്ടതോടെ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് ഓപ്പറേഷനുവേണ്ട എല്ലാം സ്വയം സജ്ജീകരിച്ചത്.പക്ഷേ, ശസ്ത്രക്രിയ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. വേദന സഹിക്കാനാവുന്നതിനും അപ്പുറമായിരുന്നു. ഇതിനൊപ്പം വൻതോതിൽ രക്തവും നഷ്ടമായി. ഇതോടെ മിഖായേൽ തീർത്തും അവശനായി. നാലുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്ന ഇയാളെ ആരാണ് ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമല്ല. അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

