KSDLIVENEWS

Real news for everyone

യുവതി വീട്ടില്‍ മരിച്ചനിലയില്‍; മരണം അറിഞ്ഞത് വിദേശത്തു നിന്ന് ഭർത്താവ് എത്തിയപ്പോൾ

SHARE THIS ON


കൊല്ലം ∙ ഭർത്താവ് വിദേശത്ത് നിന്നു നാട്ടിൽ എത്തിയപ്പോൾ ഭാര്യ തൂങ്ങി മരിച്ച നിലയിൽ. ‍അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എൻജിനീയറിങ് ബിരുദധാരിയാണ്. അടൂർ പഴകുളം വൈഷ്ണവത്തിൽ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഇന്നലെ രാവിലെ 11നാണ് കിഷോർ കുവൈത്തിൽ നിന്നു നാട്ടിൽ എത്തിയത്. വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. വാതിൽ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോർ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി.

അമ്മ എത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് വാതിൽ ചവിട്ടി തുറന്നപ്പോള്‍ ലക്ഷ്മി മരിച്ച നിലയിൽ ആയിരുന്നു. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.മൃതദേഹം ചടയമംഗലം പൊലീസ് എത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കൊട്ടാരക്കര തഹസിൽദാർ വിജയകുമാറിന്റെ സാന്നിധ്യത്തിൽ ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ചടയമംഗലം ഇൻസ്പെക്ടർ വി.ബിജു, എസ്ഐ: പ്രിയ എന്നിവരാണ് അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!