KSDLIVENEWS

Real news for everyone

കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരുക്ക്

SHARE THIS ON

പരപ്പ ∙ കാടിറങ്ങിയ കാട്ടുപന്നിയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ പന്നിയെറിഞ്ഞകൊല്ലിയിലെ കൃഷ്ണനെ (കൊട്ടൻകുഞ്ഞി –45) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിനടുത്തു തോട്ടത്തിൽ കാട് തെളിക്കുന്നതിനിടയിൽ പന്നി ഓടിച്ചു കുത്തുകയായിരുന്നുവത്രെ. വലതു കയ്യിലാണു മുറിവ്.

ഒരു മാസത്തിനുള്ളിൽ 7 പേരെയാണു കാട്ടുപന്നി ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം പ്ലാച്ചിക്കര വനത്തിലെ റോ‍ഡിൽ കൂടി പകൽ സമയത്തു സ്കൂട്ടറിൽ പോവുകയായിരുന്ന അച്ഛനെയും മകളെയും പന്നി ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. കാട്ടുപന്നിയെ ഭയന്ന് ജനങ്ങൾക്കു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!