KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്, രണ്ടുപേര്‍ അറസ്റ്റില്‍

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വന്‍ ലഹരി വേട്ട. 158 കോടിയുടെ ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയില്‍ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയില്‍ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല.

കാസര്‍കോട് കാഞ്ഞങ്ങാടും ലഹരിമരുന്ന് കണ്ടെത്തി. 196 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി രഞ്ജിത്തിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പിടികൂടിയത് വിപണിയില്‍ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!