KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട‌് ടൗൺ സ‌്ക്വയർ നിർമാണം തുടങ്ങി

SHARE THIS ON

കാഞ്ഞങ്ങാട‌് • കാഞ്ഞങ്ങാട‌് ടൗൺസ‌്ക്വയർ നിർമാണം തുടങ്ങി. ഏപ്രിലിൽ പൂർത്തിയാകും. കാടുകൾ വെട്ടിത്തെളിക്കാനായി ഡിഎഫ‌്ഒവിന‌് കലക്ടർ അപേക്ഷ നൽകി. തിങ്കളാഴ‌്ച സാധനങ്ങൾ ഇറക്കിത്തുടങ്ങും.
നിർമിതികേന്ദ്രയ‌്ക്കാണ‌് ചുമതലയെങ്കിലും ഇ ടെൻഡർ വഴി സി എൽ ഹമീദ‌ിനാണ്‌ പ്രവൃത്തി കരാർ. 4. 98 കോടിയുടെ പദ്ധതിക്ക‌ാണ്‌ സാങ്കേതികാനുമതി. കാസർകോട‌് വികസന പാക്കേജിൽ വകയിരുത്തിയ 52 ലക്ഷം രൂപകൂടി ഉൾപ്പെടുത്തി 5. 5 കോടിയുടെ പദ്ധതിയാണ‌ിത്‌. ടൗൺ സ്ക്വയർ 1.53 ഹെക്ടർ സ്ഥലത്തായിരിക്കും. ടൂറിസം വകുപ്പാണ്‌ പദ്ധതിയും പ്ലാനും തയ്യാറാക്കിയത്‌. കോട്ടച്ചേരിയിൽനിന്ന‌് അര കിലോമീറ്റർ തെക്ക‌് പുതിയകോട്ടയിലാണ‌് നഗര ചത്വരം നിർമിക്കുന്നത‌്. കോട്ടയുടെ സമീപത്ത‌് 60 സെന്റ‌് സ്ഥലം റവന്യുവകുപ്പ‌് ടൗൺസ‌്ക്വയറിനായി ടൂറിസം വകുപ്പിന‌് വിട്ടുനൽകിയിട്ടുണ്ട‌്.
ഒരേസമയം 15 കാറുകൾക്കും 20 ടൂവീലറുകൾക്കും പാർക്ക‌് ചെയ്യാനുള്ള സ്ഥലം, കച്ചവടസ്ഥാപനങ്ങൾ, റെയിൻ പവലിയൻ, റാമ്പുകൾ, ഇരിപ്പിടങ്ങൾ, ശുചിമുറി, മുലയൂട്ടു കേന്ദ്രം. ലഘുഭക്ഷണശാല, ഗെയിമിങ‌് സോൺ, പ്രദർശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകൾ, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളിസ്ഥലം, സിസിടിവി, സെക്യൂരിറ്റി ക്യാബിൻ, വാട്ടർ ടാങ്ക‌്, ആംഫി തിയേറ്റർ, ആർട്ട‌് ഗ്യാലറി, വായനകേന്ദ്രം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ടൂറിസം വകുപ്പിന്റെ കോഴിക്കോട‌് സി എർത്ത‌് ആർക്കിടെക്ട‌് ഗ്രൂപ്പിലെ രാജീവ‌് മാനുവലിന്റേതാണ്‌ മാതൃക.
മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രത്യേക താൽപര്യവും കാഞ്ഞങ്ങാട‌് മുനിസിപ്പൽ ചെയർമാനായിരുന്ന വി വി രമേശൻ, മുൻ കലക്ടർ എ ജീവൻബാബു, മുൻ എഡിഎം എച്ച്‌ ദിനേശൻ, കലക്ടർ ഡി സജിത്ത‌്ബാബു തുടങ്ങിയവരുടെ പ്രയത്നവും ഇതിന്‌ പിന്നിലുണ്ട്‌. ടൗൺ സ‌്ക്വയറും ഫ‌്ളൈഓവറും കൂടി വരുന്നതോടെ കാഞ്ഞങ്ങാട‌ിന്‌ വിനോദ സഞ്ചാര രംഗത്ത്‌ വൻകുതിപ്പാണുണ്ടാവുക. അഞ്ചുമാസംകൊണ്ട‌്പൂർത്തിയാക്കാനാണ‌് ഉദ്ദേശിക്കുന്നതെന്ന‌് ബിആർഡിസി അസി. മാനേജർ സുനിൽകുമാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!