ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഉത്തരാഖണ്ഡ്: ഉത്തരകാശി സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. രക്ഷാപ്രവര്‍ത്തകസംഘം അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുടുങ്ങിയ തൊഴിലാളികള്‍ക്കിടയിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്‌ളെക്‌സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ എ.എന്‍.ഐ. പുറത്തുവിട്ടു

