KSDLIVENEWS

Real news for everyone

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന

SHARE THIS ON

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന.

പത്തനംതിട്ട അടൂര്‍ ഏഴംകുളത്തെ രണ്ട് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

അഭിനന്ദ് വയല, ബിനില്‍ ബിനു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. വീട്ടില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പരിശോധന നടന്നത്. അഭിനന്ദിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തു. ഇതു കൂടാതെ മറ്റ് ചില ഡിജിറ്റല്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.

രണ്ട് ദിവസത്തിനകം മ്യൂസിയം പൊലീസില്‍ ഹാജരാകണമെന്ന് ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടന്നേക്കും. ആദ്യമായാണ് കേസില്‍ പ്രത്യക്ഷ പരിശോധനയിലേക്ക് പൊലീസ് കടന്നത്.

അതേസമയം, കേസില്‍ ഒരു വശത്ത് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിവരികയാണ്. ഇതിനായി മൊഴിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പരാതിപ്പെട്ട നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മൊഴി ശേഖരിച്ചുവരുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതിനിടെ, കേസില്‍ യൂത്ത് കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ് നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസയച്ചത്.വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന
2hr1 shares
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ പൊലീസ് പരിശോധന.

പത്തനംതിട്ട അടൂര്‍ ഏഴംകുളത്തെ രണ്ട് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്.

അഭിനന്ദ് വയല, ബിനില്‍ ബിനു എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. വീട്ടില്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമാണ് പരിശോധന നടന്നത്. അഭിനന്ദിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തു. ഇതു കൂടാതെ മറ്റ് ചില ഡിജിറ്റല്‍ വിവരങ്ങളും പൊലീസ് കണ്ടെടുത്തു.

രണ്ട് ദിവസത്തിനകം മ്യൂസിയം പൊലീസില്‍ ഹാജരാകണമെന്ന് ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് കടന്നേക്കും. ആദ്യമായാണ് കേസില്‍ പ്രത്യക്ഷ പരിശോധനയിലേക്ക് പൊലീസ് കടന്നത്.

അതേസമയം, കേസില്‍ ഒരു വശത്ത് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിവരികയാണ്. ഇതിനായി മൊഴിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. പരാതിപ്പെട്ട നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മൊഴി ശേഖരിച്ചുവരുന്നു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

ഇതിനിടെ, കേസില്‍ യൂത്ത് കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ് നല്‍കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് നോട്ടീസയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!