KSDLIVENEWS

Real news for everyone

ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബി കെ അബ്ദുൽ സമദ് നിര്യാതനായി

SHARE THIS ON

കാസർഗോഡ് : എസ്ടിയു സംസ്ഥാന നേതാവും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റുമായ ചെങ്കള റഹ്മത്ത് നഗറിലെ ബി.കെ അബ്ദുസമദ് (61) നിര്യാതനായി. എസ്ടിയു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പരേതരരായ മുഹമ്മദ്, ദൈനബി എന്നിവരുടെ മകനാണ്. സഫിയയാണ് ഭാര്യ. മഷൂന, മനാഷിദ്, മംഷീന, മസാന മക്കളാണ്. മരുമക്കള്‍: ഖാലിദ് ബദ്രിയ മാര, ഷംന. വെള്ളിയാഴ്ച വൈകിട്ടോടെ റഹ്മത്ത് നഗര്‍ മസ്ജിദില്‍ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!