ലെയ്സ് ചിപ്സ് പാക്കറ്റിനുള്ളിൽ മൂർഖൻ പാമ്പ്

ബദിയഡുക്ക : ലേസ് ചിപിസ് പാക്കറ്റ് നിറച്ചിരുന്ന ബയന്റ് പെട്ടിക്കുള്ളിൽ നാലടിയോളം നീളം വരുന്ന മൂർഖൻ പാമ്പ് ! പെട്ടി തുറന്നു ജോലിക്കാർ കവറിനുള്ളിൽ നിന്നു സാധനങ്ങൾ മാറ്റുന്നതിനിടയിലാണ് പാമ്പിനെ കണ്ടത് . വിവരമറിഞ്ഞു തടിച്ചു കൂടിയ ആളുകളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് പാമ്പിനെ പിടിച്ചു മറ്റൊരു പായ്ക്കറ്റിലാക്കി കാട്ടിൽ വിട്ടു . സുരക്ഷിതമായി പാക്ക് ചെയ്തുവന്ന ലേസ് പാക്കറ്റിൽ പാമ്പു കടന്നു കൂടിയതു കടയുടമയെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി .

